ക്ലോസറ്റില്‍ പശ ഒട്ടിച്ചു :യുവതി കുടുങ്ങി

victim 10a01ജോര്‍ജിയ: ക്ലോസറ്റില്‍  ആരോ തേച്ചുപിടിപ്പിച്ച പശയിലിരുന്ന യുവതി മണിക്കൂറുകളോളം പശയില്‍ ഒട്ടിപ്പോയി. ജോര്‍ജിയയിലെ വീട്ടുസാധനങ്ങള്‍ വില്‍ക്കുന്ന കടയുടെ  പൊതു ടോയ്‌ലറ്റിലിരുന്ന യുവതിക്കാണ് അബദ്ധം പിണഞ്ഞത്. ക്ലോസറ്റില്‍ ഇരിക്കുന്നവരെ പറ്റിക്കാനായി ഏതോ വിരുതന്‍ തേച്ച പശയിലാണ് യുവതി ഒട്ടിപ്പോയത്.

ശക്തിയേറിയ പശ ക്ലോസറ്റില്‍ തേച്ചുവെച്ചശേഷമാണ് ഇതിനുപിന്നില്‍ പ്രവര്‍ത്തിച്ചയാള്‍ സ്ഥലംവിട്ടത്. പിന്നാലെ ടോയ്‌ലറ്റില്‍ കയറിയ യുവതിക്ക് പശ ഒട്ടിച്ചുവെച്ചത് എളുപ്പം കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ക്ലോസറ്റിനോട് സാമ്യമുള്ള വെളുത്ത പശയാണ് തേച്ചുപിടിപ്പിച്ചിരുന്നത്.

ക്ലോസറ്റില്‍ ഇരുന്നപ്പോള്‍ യുവതിക്ക് ആദ്യം കുഴപ്പമൊന്നും അനുഭവപ്പെട്ടില്ല. പ്രാഥമിക കൃത്യം കഴിഞ്ഞ് എഴുന്നേല്‍ക്കാന്‍ നോക്കിയപ്പോഴാണ് ക്ലോസറ്റുമായി ശരീരം ഒട്ടിപ്പിടിച്ച കാര്യം അറിഞ്ഞത്.

ബഹളം വെച്ച് ആളെക്കൂട്ടിയെങ്കിലും അവര്‍ക്കും യുവതിയെ രക്ഷിക്കാനായില്ല. ഇതിനുശേഷം അത്യാഹിത വിഭാഗത്തില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് വിദഗ്ധരെത്തിയാണ് യുവതിയെ ഏറെ പണിപ്പെട്ട് ക്ലോസറ്റില്‍ നിന്നും അടര്‍ത്തിയെടുത്തത്.

 രക്ഷിക്കുമ്പോള്‍ യുവതിയുടെ തൊലി ചെറിയതോതില്‍ അടര്‍ന്നുപോയിട്ടുണ്ട്. ഇവരെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ക്ലോസറ്റില്‍ ഒട്ടിപ്പോയ യുവതിയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അധികൃതര്‍ വെളിപ്പെടുത്താന്‍ തയ്യാറായില്ല. യുവതിക്ക് 'പണി' കൊടുത്തയാളെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്

Add comment

Comment policy: കമന്റുകൾ ഇഗ്ലീഷിലോ, മലയാളത്തിലോ ആകാം. മംഗ്ലീഷ് കമന്റുകൾ പ്രസിദ്ധീകരിക്കുന്നതല്ല. കമന്റുകൾ അത് എഴുതുന്നവരുടെ മാത്രം അഭിപ്രായമാണ്, ഐപത്രത്തിന്റെ ആയിരിക്കണമെന്നില്ല. Click here to type Malayalam

Security code
Refresh