തടവുകാര്‍ക്ക് ഫോണുമായെത്തിയ പൂച്ച 'തൊണ്ടി'സഹിതം പിടിയില്‍

moscow cat f6151മോസ്‌കോ: റഷ്യയിലെ ജയിലില്‍ തടവുകാര്‍ക്ക് സെല്‍ഫോണുകള്‍ എത്തിച്ചുകൊടുത്ത പൂച്ചയെ പോലീസ് 'കസ്റ്റഡി'യിലെടുത്തു. കോമി പ്രവിശ്യയിലെ സിക്തിവ്കര്‍ നഗരത്തിലുള്ള ഒന്നാംനമ്പര്‍ ജയില്‍വളപ്പില്‍ വെള്ളിയാഴ്ചയാണ് സംഭവം.

ജയിലില്‍ റോന്തുചുറ്റുകയായിരുന്ന കാവല്‍ക്കാരാണ് സംശയാസ്പദമായനിലയില്‍ കയ്യാലയില്‍കണ്ട പൂച്ചയെ കൈയോടെ പിടികൂടിയത്. പൂച്ചയുടെ വയറിനുമുകളില്‍ ഏതാനും മൊബൈല്‍ഫോണുകളും ചാര്‍ജറുകളും കെട്ടിവെച്ചിട്ടുമുണ്ടായിരുന്നു.

മുമ്പൊക്കെ, പാറാവുകാര്‍ക്ക് കൈമടക്കുകൊടുത്താണ് തടവുകാര്‍ മൊബൈല്‍ഫോണും മറ്റും സ്വന്തമാക്കിയിരുന്നതെങ്കില്‍ ഇപ്പോള്‍ പൂച്ചകളെയാണ് ജയില്‍വളപ്പിലേക്ക് സാധനങ്ങള്‍ കടത്താന്‍ ഉപയോഗിക്കുന്നത്. 'തൊണ്ടി' സഹിതം പിടിയിലായ പ്രതിയെ എന്തുചെയ്യണമെന്ന ശങ്കയിലാണ് ജയിലധികൃതര്‍.

Add comment

Comment policy: കമന്റുകൾ ഇഗ്ലീഷിലോ, മലയാളത്തിലോ ആകാം. മംഗ്ലീഷ് കമന്റുകൾ പ്രസിദ്ധീകരിക്കുന്നതല്ല. കമന്റുകൾ അത് എഴുതുന്നവരുടെ മാത്രം അഭിപ്രായമാണ്, ഐപത്രത്തിന്റെ ആയിരിക്കണമെന്നില്ല. Click here to type Malayalam

Security code
Refresh