ലണ്ടനിൽ രണ്ടിടങ്ങളിൽ ഭീകരാക്രമണം

attack 6bf3b

മാഞ്ചസ്റ്റര്‍ സംഗീത പരിപാടിക്കിടയില്‍ നടന്ന ടെറര്‍ അറ്റാക്കിന് ശേഷം ബ്രിട്ടണില്‍ വീണ്ടും ആക്രമണങ്ങള്‍ നടന്നതായി വിവരം. ഇന്നലെ മുതല്‍ ബ്രിട്ടണില്‍ പലയിടങ്ങളിലുമായി ഭീകരാക്രമണത്തിന്‍റെ ഭാഗമാണെന്ന് വിശ്വസിക്കുന്ന സംഭവങ്ങള്‍ നടന്നു. ലണ്ടന്‍ ബ്രിഡ്ജിന് സമീപം രാവിലെ 10 മണിയോടെ അജ്ഞാതവാഹനം കാല്‍നടയാത്രക്കാരെ ഇടിച്ചിട്ടു എന്നതാണ് ഒരു വാര്‍ത്ത. ഇത് കൂടാതെ ബറോ മാര്‍ക്കറ്റിനടുത്ത് കത്തിക്കുത്തുള്‍പ്പെടെ സംഭവിച്ചെന്നും വിവരമുണ്ട്. സംഭവത്തില്‍ 7 പേര്‍ മരിക്കുകയും 48ഓളം പേര്‍ക്ക് പരിക്ക് പറ്റുകയും ചെയ്തു. 

മാഞ്ചസ്റ്റര്‍ ഭീകരാക്രമണം നാടിനെ നടുക്കിയതിനെ തുടര്‍ന്നാണ്‌ പുതിയ അറ്റാക്കുകള്‍ വരുന്നത്. സംഭവങ്ങളില്‍ സംശയമുള്ളവരെ കണ്ടെത്താന്‍ പോലീസ് ശ്രമിക്കുകയാണ്. തുടര്‍ച്ചയായി നടക്കുന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ് ഗവണ്മെന്‍റിന്‍റെ കോബ്ര എമര്‍ജന്‍സി കമ്മിറ്റിയുമായി ചേര്‍ന്ന് ചര്‍ച്ച നടത്തും. 
 
ലണ്ടന്‍ ബ്രിഡ്ജിനു സമീപത്തായി ആള്‍ക്കൂട്ടത്തിനിടയിലേക്ക്‌ വേഗത്തില്‍ വാഹനമോടിച്ച് കയറ്റുകയായിരുന്നു ഇന്നലെ സംഭവിച്ചത്. 50mphല്‍ ചീറിവന്ന വാന്‍ ആളുകളെ ഇടിച്ചിടുകയുണ്ടായി. സംഭവത്തില്‍ നിരവധി പേര്‍ക്ക് പരിക്കുപറ്റിയിട്ടുണ്ട്. ഇത് കൂടാതെ സൌത്ത് ലണ്ടനിലെ ഫുഡ് മാര്‍ക്കറ്റിലൂടെ വലിയ കത്തിയുമായി ഒരാള്‍ നടക്കുന്നത് കണ്ടെന്നും സാക്ഷിമൊഴിയുണ്ട്. ലണ്ടന്‍ ബ്രിഡ്ജ്, ബറോ മാര്‍ക്കറ്റ്, വോക്സ്ഹോള്‍ എന്നിവിടങ്ങളിലായി മൂന്ന് സംഭവങ്ങള്‍ അന്വേഷിക്കുകയാണെന്ന് സ്കോട്ട്ലന്‍ഡ്യാര്‍ഡ്‌ അറിയിച്ചു.
 
ബറോ മാര്‍ക്കറ്റില്‍ വച്ച് 10 ഇഞ്ചോളം വരുന്ന കത്തി ബ്ലേഡ് ഉപയോഗിച്ച് ആക്രമി ഒരാളെ കുത്തിയെന്ന് മൊഴി ലഭിച്ചിട്ടുണ്ട്. ഇതിനു പിന്നാലെ അവിടം മുഴുവന്‍ വെടിയൊച്ചകളായിരുന്നു എന്ന് സംഭവസ്ഥലത്തുണ്ടായിരുന്നവര്‍ അറിയിച്ചു. വെടി വച്ചതോടെ ആളുകള്‍ ചിതറിയോടി.  
 
അനുദിനം സംഭവിക്കുന്ന ഭീകരാക്രമണങ്ങള്‍ മൂലം ജനങ്ങള്‍ക്ക്‌ കടുത്ത മുന്നറിയിപ്പുകളാണ് പോലീസ് നല്‍കുന്നത്. ഇത്തരമൊരു സംഭവത്തില്‍ പെട്ടാല്‍ ഉടന്‍ തന്നെ ഒളിക്കാന്‍ പറ്റിയ സ്ഥലം കണ്ടെത്തുകയുംഫോണ്‍ പോലെയുള്ള ഉപകരണങ്ങള്‍ സൈലന്‍റ് മോഡിലാക്കുകയും ശേഷം സേഫ് ആണെന്ന് ഉറപ്പുള്ളപ്പോള്‍ മാത്രം ഓണ്‍ ചെയ്ത് പോലീസ് സഹായം തേടണമെന്നും പോലീസ് അറിയിപ്പ് നല്‍കിയിട്ടുണ്ട്. 
 
ഭീകരാക്രമണം യൂറോപ്പിനെയാകെ നടുക്കിയിരിക്കുകയാണ്. മുന്‍കരുതലെടുക്കാനായി അയര്‍ലണ്ടില്‍ തീവ്രവാദത്തെ ചെറുക്കാനായി പുതിയ ചാരസംഘടന തുടങ്ങാന്‍ തീരുമാനിച്ചിരുന്നു. തീവ്രവാദത്തെ ചെറുക്കാനുള്ള പരിശ്രമത്തിലാണ് ഇപ്പോള്‍ യൂറോപ്പ്.

Add comment

Comment policy: കമന്റുകൾ ഇഗ്ലീഷിലോ, മലയാളത്തിലോ ആകാം. മംഗ്ലീഷ് കമന്റുകൾ പ്രസിദ്ധീകരിക്കുന്നതല്ല. കമന്റുകൾ അത് എഴുതുന്നവരുടെ മാത്രം അഭിപ്രായമാണ്, ഐപത്രത്തിന്റെ ആയിരിക്കണമെന്നില്ല. Click here to type Malayalam

Security code
Refresh