മകന്റെ ഹെറോയ്ൻ ഉപയോഗം നിർത്താൻ പിതാവ് ഓവർഡോസ് ഉപയോഗിച്ചു

syringe with heroin 4 d61cf

സിനിമയെ വെല്ലുന്ന കഥകളാണ് ചിലപ്പോഴെങ്കിലും ജീവിതത്തില്‍ നടക്കുന്നത്. അതുപോലെയൊന്നാണ് പറയാന്‍ പോകുന്നത്. യൂറോപ്പിലെ ഡ്രഗ് ഉപയോഗത്തെ പറ്റി പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. വളരെ ചെറുപ്പത്തില്‍ തന്നെ മയക്കുമരുന്നുകളും മറ്റും ലഭിക്കാനുള്ള സാധ്യത കൂടുതലാണ് ഇവിടെ. 15 വയസുമുതല്‍ ഹെറോയിന്‍ ഉപയോഗിച്ചുകൊണ്ടിരുന്ന മകനെ പേടിപ്പിക്കാനായി അച്ഛന്‍ ഓവര്‍ഡോസ് അടിച്ചു എന്നതാണ് ഇവിടെ വാര്‍ത്ത‍.
 
23കാരനായ ജങ്കി മൈക്കള്‍ നറ്റൊവ്സ്കി തന്‍റെ 15 വയസുമുതല്‍ മയക്കുമരുന്ന് ഉപയോഗിച്ചിരുന്നു. മകന്‍റെ മുറിയില്‍ ഹെറോയിന്‍ കണ്ട അച്ഛന്‍ സെര്‍ജി നറ്റൊവസ്കിയാണ് ദേഷ്യം വന്ന് അതെടുത്തുപയോഗിച്ചത്. മരണത്തില്‍ നിന്നും കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു ഇയാളെന്നാണ് വിവരം. അമ്മ വീട്ടില്‍ നിന്നും ഇറക്കിവിട്ടതിനെ തുടര്‍ന്ന് അച്ഛന്‍റെയൊപ്പം താമസിക്കുകയായിരുന്നു മൈക്കള്‍.
 
ഹെറോയിന്‍ നിര്‍ത്തിയില്ലെങ്കില്‍ അവന്‍ ചെയ്യുന്നത് പോലെ താനും ചെയ്യുമെന്ന് മകനെ ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്നാണ് സെര്‍ജി പറയുന്നത്. വീട്ടിലെത്തിയ മകന്‍ കണ്ടത് മരുന്നടിച്ച് ബോധമില്ലാതെ കിടക്കുന്ന അച്ഛനെയാണ്. ഉടന്‍ തന്നെ മൈക്കള്‍ സിപിആര്‍ ചെയ്തു. ശേഷം നാര്‍കാന്‍ നേസല്‍ സ്പ്രേയും അച്ഛനില്‍ ഉപയോഗിക്കുകയുണ്ടായി. ഇത്രയും ചെയ്തതിനു ശേഷം മൈക്കള്‍ എമര്‍ജന്‍സി സര്‍വീസില്‍ വിളിച്ച് കാര്യം പറയുകയാണ് ചെയ്തത്.
 
ഇതിനു മുന്‍പ് നാല് തവണ അച്ഛന്‍ മകന്‍ മൈക്കിളിന് സ്പ്രേ ചെയ്തിട്ടുണ്ടെന്നാണ് വിവരം. അതായത് മുന്‍പ് പലതവണ മൈക്കള്‍ ബോധമില്ലാതെ കിടന്നിട്ടുണ്ട്. ഏതായാലും അച്ഛന്‍റെ ട്രിക്കിന് ഫലം കണ്ട മട്ടാണ്. തീര്‍ച്ചയായും റീഹാബില്‍ പോകുമെന്നാണ് മൈക്കള്‍ പറയുന്നത്. ഇത്രയും കൊല്ലം ഉപയോഗിച്ച് മതിയായെന്ന് അയാള്‍ പറഞ്ഞു.
 
2013ല്‍ ഹെറോയിന്‍ ഓവര്‍ഡോസ് കൊണ്ട് മരണമടഞ്ഞത് 188 പേരായിരുന്നു. എന്നാല്‍ 2015ഓടെ ഇത് 258 ആയി. ഹെറോയിന്‍ അഡിക്ഷന്‍ മറ്റ് മയക്കുമരുന്നുകളെ അപേക്ഷിച്ച് ഭീകരമാണ്. അഡിക്റ്റുകള്‍ക്ക് ഹെറോയിന്‍ ഉപയോഗിക്കാതെ സാധാരണരീതിയില്‍ ശരീരം പ്രവര്‍ത്തിക്കില്ല. ഇത് നിര്‍ത്താനും വലിയ പാടാണ്. വിത്ഡ്രോവല്‍ ലക്ഷണങ്ങള്‍ ഉള്‍പ്പെടെ പോകുന്നു ഇത്. 

Add comment

Comment policy: കമന്റുകൾ ഇഗ്ലീഷിലോ, മലയാളത്തിലോ ആകാം. മംഗ്ലീഷ് കമന്റുകൾ പ്രസിദ്ധീകരിക്കുന്നതല്ല. കമന്റുകൾ അത് എഴുതുന്നവരുടെ മാത്രം അഭിപ്രായമാണ്, ഐപത്രത്തിന്റെ ആയിരിക്കണമെന്നില്ല. Click here to type Malayalam

Security code
Refresh