ചോക്ലേറ്റ് ഫാക്ടറി പൂട്ടാതിരിക്കാൻ പണം പിരിക്കുന്നു

chocolate cca9f

ഓരോരുത്തർക്കും ഓരോ ഇഷ്ടങ്ങളാണ്. എന്നുവെച്ചാൽ ചിലർ സിനിമ കാണും, ചിലർ പാട്ട് കേൾക്കും, ചിലർ യാത്ര ചെയ്യും. അങ്ങനെ പല തരത്തിലുള്ള ഇഷ്ടങ്ങളാണ് ഓരോരുത്തർക്കും. എന്നാൽ പൊതുവായ ചില ഇഷ്ടങ്ങളും കാണാം. അതിന്റെ ഏറ്റവും ഉത്തമ ഉദാഹരണമാണ് ചോക്ലേറ്റ്. ചോക്ലേറ്റ് ഇഷ്ടമില്ലാത്ത ആരേലും കാണുമോ? ഇല്ലെന്ന് ഉറപ്പാണ്. ചോക്ലേറ്റ്, ഐസ്‌ക്രീം തുടങ്ങിയ സംഗതികൾ ഓരോ മനുഷ്യനും ഇഷ്ടമുള്ള കാര്യങ്ങളാണ്. അങ്ങനെയൊരു ഐസ്‌ക്രീം ഫാക്ടറിയുടെ കാര്യമാണ് ഇവിടെ പറയാൻ പോകുന്നത്. 
 
വാർത്ത ന്യൂസിലാൻഡിൽനിന്നാണ്, കംങ്കാരുക്കളുടെ നാട്ടിൽനിന്നാണ്. അവിടെയൊരു ചോക്ലേറ്റ് ഫാക്ടറി പൂട്ടാൻ തീരുമാനിച്ചു. ലാഭകരമല്ലാതെ വന്നാൽ പൂട്ടാതെ നിവർത്തിയില്ലല്ലോ എന്നാണ് മുതലാളിയുടെ പക്ഷം. നമ്മുടെ നാട്ടിലെ മുതലാളിമാര് ചെയ്യുന്നത് പോലെ ഫാക്ടറിയും പൂട്ടി കൂട്ട ആത്മഹത്യ ചെയ്യാനല്ല ചോക്ലേറ്റ് ഫാക്ടറിയുടെ മുതലാളി തീരുമാനിച്ചത്. പൂട്ടുന്നതിന് മുമ്പ് ഒരു കൈ നോക്കാൻ തന്നെയാണ് അദ്ദേഹം തീരുമാനിച്ചത്. ക്രൗഡ്ഫണ്ടിങ്ങ് എന്ന നമ്മളധികം കേട്ടിട്ടില്ലാത്ത പൊതു പ്ലാറ്റ്‌ഫോമിൽ ഒരു പരസ്യം ചെയ്തു. എന്നാൽ ഇത് മുതലാളി നേരിട്ടല്ല ചെയ്തത്, നാട്ടിലെ കൗൺസിലർ വഴിയാണ് ചോക്ലേറ്റ് ഫാക്ടറി പൂട്ടാതിരിക്കാനുള്ള വഴിതേടിയത്.  
 
20 മില്യൺ ന്യൂസിലാൻഡ് രൂപ സ്വരൂപിക്കാനായിരുന്നു പദ്ധതി. രണ്ട് ദിവസത്തിനുള്ളിൽ 2 മില്യൺ യൂറോയാണ് സ്വരൂപിച്ചത്. ന്യൂസിലാൻഡിലെ ഡുൻഡിൻ എന്ന ചെറുനഗരത്തിലെ ചോക്ലേറ്റ് ഫാക്ടറിയാണ് ഇങ്ങനെ ക്രൗഡ്ഫണ്ടിങ്ങ് വഴി പണമുണ്ടാക്കിയത്. 
 
ഇപ്പോൾതന്നെ 2 മില്യൺ യൂറോ (3.3 മില്യൺ ന്യൂസിലാൻഡ് രൂപ) സമ്പാദിച്ച് കഴിഞ്ഞ പദ്ധതി രണ്ടാഴ്ച കൂടി കാണുമെന്നാണ് സൂചന. രണ്ട് ദിവസം കൊണ്ടാണ് ഇത്രയും രൂപ സമ്പാദിച്ചത്. ക്രൗഡ്ഫണ്ടിങ്ങ് പൈസ സമ്പാദിക്കാമെന്ന ഐഡിയയോടെ എങ്ങനെ പ്രതികരിക്കും എന്ന പേടിയുണ്ടായിരുന്നു. എന്നാൽ അത് പ്രശ്‌നമായില്ലെന്നാണ് പ്രതികരണങ്ങൾ സൂചിപ്പിക്കുന്നത്.

Add comment

Comment policy: കമന്റുകൾ ഇഗ്ലീഷിലോ, മലയാളത്തിലോ ആകാം. മംഗ്ലീഷ് കമന്റുകൾ പ്രസിദ്ധീകരിക്കുന്നതല്ല. കമന്റുകൾ അത് എഴുതുന്നവരുടെ മാത്രം അഭിപ്രായമാണ്, ഐപത്രത്തിന്റെ ആയിരിക്കണമെന്നില്ല. Click here to type Malayalam

Security code
Refresh