അമേരിക്കയില്‍ തരംഗമായി ആടുയോഗ

goat yoga c39b5

പല തരത്തിലുള്ള വ്യായാമങ്ങള്‍ നിലവിലുണ്ട്. ഇന്ത്യന്‍ രീതിയില്‍ യോഗയും ധ്യാനവുമൊക്കെ വിദേശികള്‍ക്കിടയില്‍ നല്ല ഹിറ്റാണ്. ഇതിപ്പോള്‍ നാട്ടിലെങ്ങുമില്ലാത്ത ഒരുതരം യോഗയെപ്പറ്റിയാണ് പറയുന്നത്. ആടിനെ കൊണ്ടാണ് ഈ യോഗ ചെയ്യുന്നത്. നടക്കുന്നത് അമേരിക്കയിലും. വളരെ പെട്ടെന്ന് തന്നെ യുണൈറ്റഡ് സ്റ്റേറ്റ്സില്‍ തരംഗമായിരിക്കുകയാണ് ഈ ആടുയോഗ.
 
പ്രായഭേദമന്യേ ആളുകള്‍ ഒത്തുകൂടി ആട്ടിന്‍കുട്ടികളുമായി ചേര്‍ന്ന് യോഗ നടത്തുന്നത് അങ്ങേയറ്റം ഹൃദ്യമായ കാഴ്ച തന്നെയാണ്. നൈജീരിയന്‍ കുഞ്ഞന്‍ ആടുകളെയാണ് ഇതിനായി ഉപയോഗിക്കുന്നത്. വെസ്റ്റ് ആഫ്രിക്കയില്‍ നിന്നുള്ള ഈ ചെറിയതരം ആടുകള്‍ യോഗിമാരെ പോലെ യോഗ ചെയ്ത് കറങ്ങി നടക്കും. ഫാമുകളില്‍ വച്ചാണ് യോഗ നടത്തുന്നത്.
 
യോഗയുടെ വിവിധ പൊസിഷനുകളില്‍ ആളുകളെ നേരാംവണ്ണം ഇരുത്തുക എന്നതാണ് ഇവരുടെ ജോലി. കുനിയുമ്പോള്‍ കൃത്യം പുറത്ത് കയറി നില്‍ക്കും ഈ ആടുകള്‍. ഇത് കൂടാതെ ഇവയുടെ ഇളംചൂടും സൂര്യനും മരങ്ങളും ആകാശവുമൊക്കെയായി നല്ല അന്തരീക്ഷവുമാണ് ആളുകള്‍ക്ക് നല്‍കുന്നത്. 
 
പുതിയ യോഗയ്ക്ക് വന്‍പിച്ച സ്വീകാര്യത തന്നെയാണ് ലഭിക്കുന്നത്. ഇടക്ക് ആടുകള്‍ യോഗ ചെയ്യുന്നവരുടെ മുടിയില്‍ പിടിച്ചു കടിക്കും, അവരുടെ യോഗാമാറ്റുകളില്‍ കാഷ്ഠമിടും. എന്നാലും ഇത് വിലമതിക്കാനാകാത്ത ചികിത്സയാണെന്നാണ് ആളുകളുടെ അഭിപ്രായം. പെറ്റ്സിനെ വളര്‍ത്തുന്നത് പോലെ തന്നെയാണ് ഇതെന്ന് യോഗ ഇന്‍സ്ട്രക്ടര്‍ മെറിഡിത്ത് ലന പറഞ്ഞു. രണ്ടും മാനസികസംഘര്‍ഷങ്ങള്‍ ഒഴിവാക്കാന്‍ സഹായിക്കും.
 
ആളുകള്‍ക്കെല്ലാം പിടിച്ചമട്ടാണ് പുതിയ യോഗ. തലക്ക് തീപിടിച്ച് ഓടുന്നതിനിടയില്‍ എങ്ങനെയെങ്കിലും കുറച്ചു മനസമാധാനം ലഭിച്ചാല്‍ നല്ലതല്ലേ. 

Add comment

Comment policy: കമന്റുകൾ ഇഗ്ലീഷിലോ, മലയാളത്തിലോ ആകാം. മംഗ്ലീഷ് കമന്റുകൾ പ്രസിദ്ധീകരിക്കുന്നതല്ല. കമന്റുകൾ അത് എഴുതുന്നവരുടെ മാത്രം അഭിപ്രായമാണ്, ഐപത്രത്തിന്റെ ആയിരിക്കണമെന്നില്ല. Click here to type Malayalam

Security code
Refresh